കട്ടപ്പന: ആരവം 2024'എന്ന പേരിൽ നടക്കുന്ന പീരുമേട് ഉപ ജില്ലാ സ്‌കൂൾ കലോത്സവം 25,28,29,30 തീയതികളിൽ ഉപ്പുതറ സെന്റ്. ഫിലോമിനാസ് ഹയർ സെക്കന്ററി സ്‌കൂൾ, ഒ. എം. എൽ. പി സ്‌കൂൾ എന്നിവിടങ്ങളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.കലോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു നിർവഹിക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം എം.എൽ.എ വാഴൂർ സോമൻ നിർവഹിക്കും.90 സ്‌കൂളുകളിൽ നിന്നും 368 ഇനങ്ങളിൽ 5000 ത്തിൽപരം വിദ്യാർത്ഥികൾ പങ്കെടുക്കും.25 ന് രചന മത്സരങ്ങളും,28,29,30 തിയതികളിൽ സ്റ്റേജ് മത്സരങ്ങൾ നടക്കും.സെന്റ്.ഫിലോമിനാസ് ഹയർ സെക്കന്ററി സ്‌കൂളിലും പാരീഷ് ഹാളിലുമായി ഒൻപതു സ്റ്റേജ്കളിലും, ഉപ്പുതറ ക്വാർട്ടർസ് ജംഗ്ഷനിൽ ഉള്ള ഒ.എം എൽ.പി സ്‌കൂളിലുമായി മൊത്തം പതിനൊന്നു സ്റ്റേജ് കളിലായാണ് മത്സരം നടക്കുന്നത്. കലോത്സവത്തിന് മുന്നോടിയായി സ്‌കൂൾ വിദ്യാർത്ഥികൾ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകർ കുടുംബശ്രീ ഹരിത കർമ്മ സേന അംഗങ്ങൾ അംഗനവാടി പ്രവർത്തകർ ചുമട്ടു തൊഴിലാളികൾ ഓട്ടോ ടാക്സി തൊഴിലാളികൾ വ്യാപാരി വ്യവസായി സുഹൃത്തുക്കൾ തുടങ്ങിയവർ പങ്കെടുക്കുന്ന സാംസ്‌കാരിക ഘോഷയാത്ര നടക്കും. സംഘടക സമിതി അംഗങ്ങളായ ജെയിംസ് കെ ജേക്കബ്, ജിമ്മി ജേക്കബ്, ഫാ. സിജു പൊട്ടുകുളം, ഹെമിക് ടോം, പ്രീതി ജയിംസ്, ഫ്രാൻസിസ് അറക്കപ്പറമ്പിൽ, അഡ്വ. അരുൺ പൊടിപാറ, സന്തോഷ് കൃഷ്ണൻ, കലേഷ് കുമാർ,മനു ആന്റണി, ബെന്നി കുളത്തറ, ഷിനോജ് പാഴിയാങ്കൽ തുടങ്ങിയവർ പങ്കെടുത്തു.