മൂന്നാർ: മാട്ടുപ്പെട്ടി ഇക്കോപോയിന്റിൽ ഇറങ്ങിയ പടയപ്പ രണ്ട് വഴിയോര വിൽപ്പന ശാലകൾ തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലിറങ്ങിയകാട്ടാന പൈനാപ്പിളും കരിക്കുമടക്കം അകത്താക്കിയാണ് പടയപ്പ മടങ്ങിയത്. രാത്രികാലത്തായിരുന്നതിനാൽ ഇക്കോപോയിന്റിൽ വിനോദ സഞ്ചാരികൾ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പടയപ്പ സൈലന്റ്‌വാലി മേഖലയിലാണ് നിലയുറപ്പിച്ചിരുന്നത്. ദിവസങ്ങൾക്ക് മുമ്പ് കാട്ടുകൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി കൃഷിനാശം വരുത്തുകയും ഭീതി പരത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഇപ്പോൾ കാട്ടാന ഇക്കോ പോയിന്റിലെത്തി നാശം വരുത്തിയത്. ദിവസം കഴിയുന്തോറും മൂന്നാറിലെ തോട്ടം മേഖലയിൽ കാട്ടാന ശല്യം വർദ്ധിച്ച് വരുന്ന സ്ഥിതിയുണ്ട്.