കട്ടപ്പന : ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് 26ന് സ്വരാജ് സയൺ പബ്ലിക് സ്‌കൂളിൽ വച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു . സബ് ജൂണിയർ , ജൂണിയർ , അണ്ടർ 21, സീനിയർ ആൺ പെൺ വിഭാഗങ്ങളിലായി ജില്ലയിലെ വിവിധ കരാട്ടെ സ്‌കൂളുകളെ പ്രതിനിധീകരിച്ച് 450 ഓളം താരങ്ങൾ പങ്കെടുക്കും. ജില്ലാതല മത്സരത്തിൽ വിജയിക്കുന്നവർക്ക് നവംബറിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ട് മത്സരങ്ങളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കട്ടപ്പന എ. എസ്. പി രാജേഷ് കുമാർ നിർവഹിക്കും. ജില്ലാ ഭാരവാഹികളായ മാത്യു ജോസഫ് , വന്ദന പ്രബീഷ് , ട്രിനിറ്റ് കെ തോമസ് എന്നിവർ അറിയിച്ചു.