തൊടുപുഴ: കുറുമ്പാലമറ്റം എലമ്പിലക്കാട്ട് ദേവിക്ഷേത്രത്തിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവർക്ക് സ്വീകരണവും കലശവും നടക്കും.ശനിയാഴ്ച രാവിലെ 9ന് ശബരിമല തന്ത്രി താഴവൺമഠം കണ്ഠരര് രാജീവർക്ക് സ്വീകരണവും ദുർഗ്ഗ ദേവി,ഭദ്രകാളി ദേവികലശവും നടത്തും. രാവിലെ സർപ്പത്തിന് നൂറും പാലും, പ്രസാദ ഊട്ട് എന്നിവയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.