തൊടുപുഴ: അറക്കുളം വിദ്യാഭ്യാസ ഉപജില്ലാ പ്രവർത്തിപരിചയമേള ചൊവ്വാഴ്ച രാവിലെ 9 മുതൽ തുടങ്ങാനാട് സെന്റ് തോമസ് ഹൈസ്‌കൂൾ, സെന്റ് എൽ പി സ്‌കൂൾ, സെന്റ് തോമസ് പാരിഷ് ഹാൾ എന്നിവിടങ്ങളിലായി നടത്തും. സ്‌കൂൾ മാനേജർ ഫാ. ജോൺസൺ പുള്ളീറ്റ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി അഗസ്റ്റിൻ പ്രവർത്തിപരിചയമേ ഉദ്ഘാടനം ചെയ്യും. അറക്കുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആഷ്ലിമോൾ കുര്യാച്ചൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മേഴ്സി ദേവസ്യ, കുട്ടിയമ്മ മൈക്കിൾ, ഹെഡ്മിസ്ട്രസ്സ് ഷാനി ജോൺ, പി .ടി എ പ്രസിഡന്റ് ബ്ലസന്റ് തെക്കേൽ തുടങ്ങിയർ പ്രസംഗിക്കും.