വണ്ണപ്പുറം : ആലപ്പുഴ -മധുര സംസ്ഥാനപാതയുടെ ഭാഗമായ വണ്ണപ്പുറം- ചേലച്ചുവട് റോഡിൽ നാല്പതേക്കർ ഭാഗത്ത് കലുങ്ക് ഇടിഞ്ഞ് അപകടാവസ്ഥയിലായിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും അതികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ ഗ്രാമവേദി കലാ സാംസ്‌കാരിക സംഘം പ്രതിഷേധിച്ചു.ബസുകളുൾപ്പെടെ നൂറ്കണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന ജില്ലയിലെ പ്രധാനറോഡായിട്ടും കേവലം ഒരു റിബൺ കെട്ടി തിരിച്ചതല്ലാതെ പിന്നീട് ആരും തിരിഞ്ഞ് നോക്കിയിട്ടില്ല.രാത്രികാലങ്ങളിൽ വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാഹചര്യം വളരെകൂടുതലാണ് .വലിയ ഭാരവണ്ടികൾ നിയന്ത്രിക്കുകയും അടിയന്തിരമായി കലുങ്ക് പുതുക്കിപണിയുകയുംചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു . പ്രസിഡന്റ് രാജേഷ് ബേബി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിഎൻ.ഡി ഷാജു,വി.ആർ സതീശൻ,ജോസഫ് അറക്കത്തോട്ടം,കെ.സി അനീഷ് , കെ .ഡി മണിദാസ് ,ലിനു മാത്യു, ഒ.കെ ബിജു,സുരേഷ് മംഗലത്ത് തുടങ്ങിയവർ പ്രസംഗിച്ചു.