പീരുമേട്: മൂന്ന് മാസമായിജോലിയും സമരവും ഒന്നിച്ച് കൊണ്ടുപോവുകയാണ് മ്ലാമല മിൽ ഗ്രാം എസ്റ്റേറ്റിലെ തൊഴിലാളികൾ .പതിമൂന്ന് മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്നാണ് സമരം ചെയ്യുന്നത്.
ഓഫീസ് പടിക്കൽ ഒരു മണിക്കൂർ സമരം നടത്തിയിട്ടാണ്‌ജോലി ചെയ്യുന്നത്. മൂന്നുമാസമായി ഈ സമരം തുടരുന്നു എല്ലാ ദിവസവും രാവിലെ 8 മുതൽ ഒൻപത് വരെ ഒരു മണിക്കൂർ ഓഫീസ് പടിക്കൽ സമരം നടത്തും. അതിനുശേഷംതേയിലതോട്ടത്തിൽജോലിക്ക്‌പോകും.
എന്നാൽ ഒരു ദിവസംപോലുംജോലി മുടക്കുന്നില്ല. ഒരു തൊഴിലാളിക്ക് 485 രൂപയാണ് ഒരു ദിവസത്തെശമ്പളം. ആഴ്ചയിൽ 1800 രൂപ ശമ്പളം നൽകും. ബാക്കി വരുന്ന ശമ്പളം 13 മാസത്തെ കുടിശിക ശമ്പളം ഓരോ തൊഴിലാളിക്കും നൽകണം.
13 മാസമായി ഈ കുടിശിക ശമ്പളം കൊടുക്കുന്നില്ല.എല്ലാ മാസത്തെയും ശമ്പളം പിറ്റേ മാസം പതിനഞ്ചാം തീയതിക്കുള്ളിൽ ആണ് തൊഴിലാളികൾക്ക് ലഭിച്ചിരുന്നത്. കഴിഞ്ഞ 13 മാസമായി ബാക്കിയുള്ള ശമ്പളം ലഭിക്കുന്നില്ല ഒരു തൊഴിലാളിക്ക് 30000 രൂപയ്ക്ക് മുകളിൽ ശമ്പള കുടിശികയിനത്തിൽ കിട്ടാനുണ്ട്. വിരമിച്ചതൊഴിലാളികൾക്ക് പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റിവിറ്റി ഇനത്തിൽ ലക്ഷങ്ങൾ കിട്ടാനുണ്ട്. പലർക്കും പെൻഷനും മുടങ്ങിയിരിക്കയാണ്. ഈ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയ ന്റെനേതൃത്വത്തിലാണ് സമരം നടത്തുന്നത്. സമരം ചെയ്യുന്ന തൊഴിലാളളുടെ ദുരിതംനേരിൽ കാണാൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ സതീദേവിയും അംഗങ്ങളും എസ്റ്റേറ്റ് സന്ദർശിച്ചിരുന്നു.