
അടിമാലി: ഇടുക്കിയുടെ ജലവൈദ്യുത പദ്ധതികളുടെ പട്ടികയിൽ ഇനി അപ്പർ ചെങ്കുളം പദ്ധതിയും ഇടം നേടുന്നു.  പദ്ധതിയ്ക്ക് 25 കോടി രൂപയുടെ ഭരണാനുമതിലഭിച്ചു. ആനച്ചാൽ ശ്രീ അയ്യപ്പക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. 
വെള്ളത്തൂവൽ പഞ്ചായത്തിൽ കുഞ്ചിത്തണ്ണി ,വെള്ളത്തൂവൽ വില്ലേജുകളിലായാണ് നിർദ്ദിഷ്ട പദ്ധതി നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്ന പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം (60 മെഗാവാട്ട്), ചെങ്കുളം ഓഗ്മെൻറേഷൻ സ്കീം (85 മെഗാവാട്ട്) എന്നിവ പൂർത്തിയാകുമ്പോൾ ചെങ്കുളം ജലാശയത്തിലെത്തുന്ന അധികജലം ഉപയോഗിച്ചാകും പദ്ധതി നടപ്പാക്കുക. 25 കോടി രൂപയുടെ ഭരണാനുമതിലഭിച്ചിട്ടുണ്ട്. 53.22 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാർഷിക ഉത്പാദനശേഷിയുള്ള പദ്ധതിയുടെ ഒന്നാംഘട്ട സിവിൽ പ്രവർത്തികളുടെ നിർമ്മാണോദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത് .
 പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 2658.91 മീറ്റർ നീളവും 3.30 മീറ്റർ വ്യാസവുമുള്ള ടണൽ, 24.8 മീറ്റർ നീളവും 24.6 മീറ്റർ വീതിയും 5 മീറ്റർ ആഴവുമുള്ള ഇൻടേക്ക്, 10 മീറ്റർ വ്യാസമുള്ള സർജ്, 2.8 മീറ്റർ വ്യാസവും 98514 മീറ്റർ നീളവുമുള്ള പ്രഷർ ഷാഫ്റ്റ്. (34.55 x 18.7) മീറ്റർ വലിപ്പമുള്ള പവർഹൗസ്, അനുബന്ധ സ്വിച്ച് യാർഡ്, (ഹൈഡ്രോ മെക്കാനിക്കൽ ജോലികൾ) എന്നിവയാണ് നിർമ്മിക്കുവാൻ ലക്ഷ്യമിടുന്നത്.
നിർമ്മാണപ്രവൃത്തികൾ പൂർത്തീകരിക്കുന്ന പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം,ചെങ്കുളം ഓഗ്മെന്റേഷൻ സ്കീം എന്നിവ വഴി ചെങ്കുളം ജലാശയത്തിലെത്തുന്ന അധിക ജലം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 24 മെഗാവാട്ട് സ്ഥാപിത ശേഷിയും 53.22 ദശലക്ഷം യൂണിറ്റ് വാർഷിക ഉത്പാദനശേഷിയുമുള്ളതാണ് പദ്ധതി. ഒന്നാംഘട്ടത്തിൽ 2658.91 മീറ്റർ നീളവും 3.30 മീറ്റർ വ്യാസവുമുള്ള ടണൽ, 24.8 മീറ്റർ നീളവും 24.6 മീറ്റർ വീതിയും 5 മീറ്റർ ആഴവുമുള്ള ഇൻടേക്ക്, 10 മീറ്റർ വ്യാസമുള്ള സർജ്, 2.8 മീറ്റർ വ്യാസവും 985.14 മീറ്റർ നീളവുമുള്ള പ്രഷർ ഷാഫ്റ്റ്, (34.55 x 18.7) മീറ്റർ വലിപ്പമുള്ള പവർഹൗസ്, അനുബന്ധ സ്വിച്ച് യാർഡ്, (ഹൈഡ്രോ മെക്കാനിക്കൽ ജോലികൾ) എന്നിവയാണ് നിർമ്മിക്കുക.
അഡ്വ. എ. രാജ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം .എം മണി എം. എൽ. എ മുഖ്യാതിഥിയായിരുന്നു.കെ. എസ്. ഇ. ബി വിതരണ വിഭാഗം ഡയറക്ടർ പി സുരേന്ദ്ര,വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് ഷിബി എൽദോസ്, പള്ളിവാസൽ പഞ്ചായത്ത് പ്രസിഡന്റ് വി. ജി. പ്രതീഷ്കുമാർ, തരിതല ജനപ്രതിനിധികളായ കെ. ആർ. ജയൻ, മഞ്ജു ബിജു, അനില സനിൽ, അഖിൽ എസ്, , ചീഫ് എഞ്ചിനിയർ വി. എൻ. പ്രസാദ് എന്നിവർ പ്രസംഗിച്ചു.
'കാറ്റാടി വൈദ്യുത പദ്ധതികളും നടപ്പിലാക്കും. രാമക്കൽമേട്, അട്ടപ്പാടി, പാപ്പൻപാറ, മാമൂട്ടിമേട് കഞ്ചിക്കോട് എന്നിവിടങ്ങളിൽ കാറ്റാടി പാടങ്ങളുടെ സാധ്യതകൾ പരിശോധിക്കും. 2600 മെഗാവാട്ട് സ്ഥാപിത ശേഷിയാണ് ലക്ഷ്യം. കടൽ തീരം ഉപയോഗപ്പെടുത്തി ഓഫ് ഷോർ കാറ്റാടി പാടങ്ങളുടെ സാദ്ധ്യതകൾ തേടുംപുതിയ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് പൊതുജനങ്ങൾ നിരീക്ഷിക്കുകയും കാലതാമസം ഉണ്ടായാൽ ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും വേണം.
വൈദ്യുതി മന്ത്രി
കെ. കൃഷ്ണൻകുട്ടി