ഇടുക്കി : ബ്ലോക്ക് പഞ്ചായത്തിന്റെയും വാത്തിക്കുടി കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത പ്രോജക്ടായ സായാഹ്ന ഓപി നടത്തുന്നതിലേക്കായി ഒരു ഫാർമസിസ്റ്റിനെ (ദിവസ വേതന അടിസ്ഥാനത്തിൽ) നിയമിക്കുന്നതിന് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.ബി ഫാം/ഡിഫാം, കേരള സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രായ പരിധി : 45 വയസ്സ്.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 4 വൈകിട്ട് 4 . വിശദവിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ഓഫീസുമായി ബന്ധപ്പെടുക. ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും. ഫോൺ: 04868 260300.