ചെറുതോണി: സംസ്ഥാന തലത്തിൽ അൻപതിലധികം സാമുദായ സംഘടനയുടെനേതൃത്വത്തിൽ രൂപീകരിച്ച സംവരണ സംരക്ഷണ സമിതിയുടെ ജില്ലാ കൺവെൻഷൻ ഞായറാഴ്ച്ച ഉച്ചയ്ക്ക് 2ന് ചെറുതോണി കരാർ ഭവനിൽ നടക്കും.എസ്.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഐ ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന കൺവെൻഷൻ സംസ്ഥാനകോർഡിനേറ്റർ ബിജോയി ഡേവിഡ് ഉദ്ഘാടനം ചെയ്യും സെക്രട്ടറിയേറ്റംഗം പി.പിജോയി മുഖ്യ പ്രഭാഷണം നടത്തും. ആദിവാസി ഏകോപന സമിതി, ഭാരതീയ വേലൻ സൊസൈറ്റി,കേരളാ ദളിത് പാന്തേഴ്സ്, ഇന്ത്യൻ ദലിത് ഫെഡറേഷൻ, ആദിവാസി മൂവ്‌മെന്റ് ഓഫ് ഇന്ത്യ, പി.ആർ.ഡി.എസ്, ആദിവാസി ദലിത് സാംസ്‌കാരിക സമിതി, ദലിത് സമുദായ മുന്നണി,ചേരമർ സർവ്വീസ് സൊസൈറ്റി തുടങ്ങിയ സംഘടനകളെ പ്രതിനിധീകരിച്ച് പി .ആർ സുരേഷ്‌കുമാർ, ഒ.എസ്.ശ്രീജിത്ത് ,ബിനു പുത്തൻപുരയിൽ, വിഷ്ണുമോഹൻ, കെ സുനീഷ് പൊടിയൻ ആനിക്കൽ, പി.എജോണി, കല്ലാർ സുന്ദരൻ, ചഞ്ചു ചന്ദ്രൻ ,സി .എസ് ശശീന്ദ്രൻ, നിമിഷ പി റ്റി, ഷാജി പാണ്ടിമാക്കൽ, വി.റ്റി റെജിമോൻ, ഗീത റ്റി.എൻ, കെ.എം സാബു തുടങ്ങിയവർ സംസാരിക്കും.