കട്ടപ്പന :അംഗൻവാടികളെ ബാലസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന അംഗൻവാടി ആധുനികവൽക്കരണ പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നടന്നു.വർണ്ണക്കൂട് എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഇതിനായി 20.5 ലക്ഷം രൂപയാണ് വകയിരിക്കുന്നത്. ഇതിന്റെ ബ്ലോക്ക് തല ഉദ്ഘാടനമാണ് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി .പി ജോൺ ഉദ്ഘാടനം നിർവഹിച്ചു.നിലവിൽ പതിമൂന്ന് അംഗൻവാടുകളിൽ പദ്ധതി പൂർത്തിയാക്കി.സമൂഹത്തിലെ സാധാരണക്കാരായ കുടുംബങ്ങളിലെ കുട്ടികൾ പഠിക്കുന്ന അംഗൻവാടികൾ മികച്ച രീതിയിൽ സൗകര്യങ്ങൾ ഒരുക്കി നൽകുക എന്നതും ലക്ഷ്യമാണ്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം സതീഷ് .ജലജാ വിനോദ്. സബിത ബിനു. ലാലച്ചൻ വെള്ളക്കട .എം ടി മനോജ് .ജോസ് സ്‌ക്കറിയാ .അന്നമ്മ ജോൺസൺ ,പി .നിക്സൺ. ഷൈനി റോയ്. രഞ്ജിത്ത് നാഗയ്യ .രാജലക്ഷ്മി .ഷൈല വിനോദ്. തുടങ്ങിയവരും ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ അംഗൻവാടി വർക്കർമാർ സൂപ്പർവൈസർമാർ എന്നിവർ പങ്കെടുത്തു.