തൊടുപുഴ : സി എച്ച് ആറിലെ പട്ടയ നടപടികൾ തടഞ്ഞ സുപ്രീം കോടതി ഉത്തരവ് സംസ്ഥാന സർക്കാർ ഇരന്നുവാങ്ങിയതാണെന്ന് ഡീൻ കുര്യാക്കോസ് എം പി പറഞ്ഞു. കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ സർക്കാരിന് വീഴ്ച്ചയുണ്ടായി. സി എച്ച് ആർ സംരക്ഷിത വനമാണെന്ന സർക്കാർ നിലപാടാണ് തിരിച്ചടിയായത്. ജില്ലയിലെ പതിനായിരകണക്കിന് കർഷകരെ ഈ ഉത്തരവ് പ്രതികൂലമായി ബാധിക്കും. ജില്ലയിൽ വനവിസ്തൃതി വർധിപ്പിക്കാനുള്ള ഗൂഡനീക്കത്തിന്റെ ഭാഗമായാണോ സർക്കാർ അഭിഭാഷകൻ സുപ്രീം കോടതിയിൽ മൗനം പാലിച്ചതെന്ന് സംശയയിക്കേണ്ടിയിരിക്കുന്നു. ഇത് ജില്ലയോടുള്ള കൊടും ചതിയാണ്. പട്ടയത്തിന് കാത്തിരിക്കുന്ന പതിനായിരകണക്കിന് കർഷകരെ ഈ ഉത്തരവ് പ്രതികൂലമായി ബാധിക്കും. ഏറ്റവും വലിയ കുടിയിറക്കിന് ഈ ഉത്തരവ് കാരണമാകുമോയെന്ന് ഭയപ്പടുന്നതായും എം.പി പറഞ്ഞു.