കട്ടപ്പന : ഗുരുധർമ്മ പ്രചരണ സഭയുടെ വ്യക്തിഗത മെമ്പർഷിപ്പ് വിതരണോദ്ഘാടനം നാളെ നടക്കും. കാഞ്ചിയാർ ജി.ഡി.പി.എസ് ഓഫീസിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി യോഗം ഉദ്ഘാടനം ചെയ്യും. ജി.ഡി.പി.എസ് ജില്ലാ പ്രസിഡന്റ് കെ .എൻ മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം കെ.ജെ സത്യൻ ,കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിലിന് അംഗത്വം നൽകിക്കൊണ്ട് വിതരണോദ്ഘാടനം ചെയ്യും. ശ്രീനാരായണ ഗുരുദേവൻ ശിവഗിരി മഠം കേന്ദ്രീകരിച്ച് സന്യാസിസംഘം സ്ഥാപിക്കുമ്പോൾ ആശ്രമത്തോട് ചേർന്ന് ദേശം തോറും മഠങ്ങളും വിദ്യാലയങ്ങളും സഭകളും സ്ഥാപിക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. അങ്ങനെ ഗുരു സങ്കല്പപ്രകാരം സ്ഥാപിതമായതാണ് ശിവഗിരി മഠത്തിന്റെ ഏക പോഷക സംഘടനയായ ഗുരുധർമ്മ പ്രചാരണ സഭ.സഭയിലേക്ക് വ്യക്തിഗത മെമ്പർഷിപ്പ് നൽകുന്ന ക്യാമ്പയിൻ നടന്നുവരികയാണ്.ഇതിന്റെ ഭാഗമായിട്ടുള്ള ജില്ലാതല ഉദ്ഘാടനമാണ് കാഞ്ചിയാർ ജിഡിപിഎസ് ഓഫീസിൽ വച്ച് നടക്കുന്നത്.