pic
എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷനിൽ നടന്ന ആഹ്ളാദപ്രകടനത്തിന് മുന്നോടിയായുള്ള യോഗം എൻ. ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി എം ഹാജറ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ :സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചതിൽ എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ആഹ്ലാദ പ്രകടനം നടത്തി.തൊടുപുഴ സിവിൽ സ്റ്റേഷനിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി എം ഹാജറ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി സി.എസ് മഹേഷ്‌,കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി എം.ആർ അനിൽകുമാർ,കെ.ജി.ഒ എ ജില്ലാ ജോ. സെക്രട്ടറി ബിജു സെബാസ്റ്റ്യൻ,കെ.ജി.എൻ.എ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ രജനി എന്നിവർ പ്രസംഗിച്ചു.

കട്ടപ്പനയിൽ നടന്ന പ്രകടനം എഫ്.എസ്.ഇ.ടി.ഒ ജില്ല പ്രസിഡന്റ് കെ.ആർ ഷാജിമോനും,ഇടുക്കി കളക്ടറേറ്റിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ജി ഷിബുവും,ഉടുമ്പഞ്ചോലയിൽ കെ.എസ്.ടി.എ മേഖലാ പ്രസിഡന്റ് തോമസ് ജോസഫും അടിമാലിയിൽ കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് പ്രിൻസ്മോനും കുമളിയിൽ എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റം പി മാടസാമിയും ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളിൽ കെ.എസ് ജാഫർഖാൻ,അനീഷ് ജോർജ്, ബി.എൻ ബിജിമോൾ, എസ് മഹേഷ്,ബിജു സത്യൻ,വിപിൻ ബാബു,സി.ജെ ജോൺസൺ, കെ.വി ഷിജു,ഷീബ ഗോപി എന്നിവർ പ്രസംഗിച്ചു.