agri

തൊടുപുഴ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ വിവിധ പദ്ധതികൾ വഴി കൃഷിഭവനിലൂടെ കർഷകർക്ക് ലഭ്യമാക്കുന്ന നടീൽ വസ്തുക്കളുടെ ഗുണമേൻമ ഉറപ്പാക്കണമെന്ന് കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ഇടുക്കി പ്രിൻസിപ്പൽ കൃഷി ഓഫിസിനു മുന്നിൽ കൃഷി അസിസ്റ്റന്റുമാരും അസിസ്റ്റന്റ് കൃഷി ഓഫിസർമാരും നടത്തിയ പ്രതിഷേധയോഗം ഉദ്ടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിൽ കർഷകർക്ക് ലഭ്യമാക്കുന്ന നടീൽ വസ്തുക്കൾ ഗുണമേൻമയുള്ളതാണെന്ന് ഉറപ്പുവരുത്തണമെന്നും ഇനിയും ഇത്തരം അവഗണന തുടർന്നാൽ പ്രിൻസിപ്പൽ കൃഷി ഓഫീസറെ ഉപരോധിക്കുന്നതടക്കമുള്ള പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡന്റ് കെ.എ.ബുഷറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി.ബിനിൽ,ജില്ലാ സെക്രട്ടറി ആർ.ബിജുമോൻ, ജില്ലാ സെക്രട്ടറിയേറ്റംഗം സി. ജി അജീഷ,കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.കെ ജിൻസ്,മുഹമ്മദ് ഷാഫി സംസ്ഥാന കമ്മിറ്റി അംഗം എം.ആർ രതീഷ്,ജില്ലാ സെക്രട്ടറി ഇ.എസ്. സോജൻ ,സി.എസ്.രജനി, തുമ്പി വിശ്വനാഥൻ, ജോൺസൺ കുരുവിള, ഇ.പി.സാജു, തുടങ്ങിയവർ സംസാരിച്ചു.