പീരുമേട് :അറുപത്തിരണ്ടാം മൈൽ പോളിടെക്നിക്ക് ക്യാമ്പസിനുള്ളിൽ കണ്ട വന്യമൃഗം
പുലിയാണോ പൂച്ച പുലിയെന്നോ സം ശയം ഉയർന്നു.
കഴിഞ്ഞ ദിവസം രാവിലെ ആറരയോട്കൂടി ലേഡീസ് ഹോസ്റ്റലിൽ ഭക്ഷണം പാകം ചെയ്യുന്ന ശരണ്യ ഹോസ്റ്റലിലേയ്ക്ക് നടന്ന് പോകുമ്പോൾ ഒരു പുലിയെന്ന് തോന്നിക്കുന്ന ജീവി റോഡിന് കുറുകെ പോകുന്നതായി കണ്ടു.
ഇവർ ഭയന്ന് ഒച്ച വച്ചതോടെ വന്യമൃഗം കാട്ടിലേയ്ക്ക് ഒളിച്ചു.തനിയെ പോകാൻ ഭയന്ന ശരണ്യ മറ്റ് ജീവനക്കാരെയും വിളിച്ച് വരുത്തിയാണ് ഹോസ്റ്റലിലേയ്ക്ക് ജോലിക്കായി പോയത്.തുടർന്ന് പോളിടെക്നിക്ക് ജീവനക്കാർ എത്തി വിവരങ്ങൾ അറിഞ്ഞയുടൻ വനപാലകരെ വിവരംമറിയച്ചതനുസരിച്ച് കുമളി റെയ്ഞ്ചിൽ നിന്ന് വന്നവർ തിരച്ചിൽ നടത്തി.
പോളിടെക്നിക്ക് കോമ്പൗണ്ടിൽ സ്ഥാപിച്ച സി.സി .ടി.വി യിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചു.
റോഡ് മുറിച്ചു കടന്നുപോയ ജീവി ഏതാണന്ന് വ്യക്തമായില്ല. വ്യക്തത വരുത്താൻ വനം വകുപ്പ് പ്രദേശത്ത് ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചു. പ്രദേശത്ത് കാട്ട് പോത്ത്, മ്ലാവ്, പുലി തുടങ്ങിയ വന്യമൃഗ ശല്യം രൂക്ഷമാണ്.