കട്ടപ്പന: സെന്റ് ജോൺസ് കോളേജ് ഓഫ്‌ നേഴ്സിംഗിന്റെ നാലാം വർഷ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ 'കുട്ടിപട്ടാളം' എന്ന പേരിൽ ആഘോഷ പരിപാടികളും ആരോഗ്യ ക്യാമ്പും നടന്നു. സെന്റ് ജോൺസ് നേഴ്സിങ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. അന്മേരി ലൂയീസ് ഉദ്ഘാടനം ചെയ്തു. പള്ളികവല സെന്റ് മാർത്താസ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിൽ നടന്ന പരിപാടിയിൽ കൊച്ചുകുട്ടികളുടെ വിവിധ കളികളും കലാപരിപാടികളും നടന്നു. നഴ്സിങ് കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൊച്ചു കുട്ടികൾക്കായി കാർട്ടൂൺ കഥാപത്രങ്ങൾ അടങ്ങിയ സ്കിറ്റുകളും ഒരുക്കി.വിവിധ വിഭാഗങ്ങളിൽ മെഡിക്കൽ ക്യാമ്പും നടന്നു. മർത്താസ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ പ്രിൻസിപ്പൽ സി. മെറിൻ ആന്റണി, പി.ടി.എ പ്രസിഡന്റ് ജോൺ ഫിലിപ്പ്, ആൽഫി കെ മാത്യു, ജോൺസൺ ബെന്നി എന്നിവർ സംസാരിച്ചു.