തൊടുപുഴ: അഴിമതി രഹിത സിവിൽ സർവീസിനായുള്ള പരിശ്രമങ്ങളിൽ എക്കാലത്തെയും മാർഗ്ഗദീപമാണ് എം.എൻ.വി.ജി അടിയോടിയെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ഡി. ബിനിൽ പറഞ്ഞു. പതിനെട്ടാമത്
അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു. ജോയിൻറ് കൗൺസിൽ മുൻ സംസ്ഥാന ചെയർമാൻ, ജനറൽ സെക്രട്ടറി, ആൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി, ഫാർമസി കൗൺസിൽ ചെയർമാൻ തുടങ്ങി സിവിൽ സർവീസിലെ അതികായനായിരുന്നു. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ നടന്ന ജില്ലാതല അനുസ്മരണ യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് വി.കെ. ജിൻസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ബി. സുധർമ അഴിമതി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. നേതാക്കളായ ലോമിമോൾ കെ.ആർ, പി.എച്ച്. നിസാർ, ജി. സുനീഷ് എന്നിവർ സംസാരിച്ചു. പൈനാവ് സിവിൽ സ്റ്റേഷനിൽ നടന്ന എം.എൻ.വി.ജി അടിയോടി അനുസ്മരണം ജില്ലാ ജോയിന്റ് സെക്രട്ടറി ഡി.കെ. സജിമോൻ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി രതീഷ് കുമാർ, പ്രസിഡന്റ് എൻ.കെ. സജൻ എന്നിവർ സംസാരിച്ചു. കട്ടപ്പന മിനി സിവിൽ സ്റ്റേഷനിൽ നടന്ന അനുസ്മരണ യോഗം ജില്ലാ പ്രസിഡന്റ് കെ.എസ്. രാഗേഷ് ഉദ്ഘാടനം ചെയ്തു. കുമളി മേഖലയിൽ നടന്ന അനുസ്മരണം ജില്ലാ സെക്രട്ടറി ആർ. ബിജുമോനും നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷനിൽ ജില്ലാ ജോയിൻറ് സെക്രട്ടറി എസ്. സുകുമാരനും ദേവികുളം മിനി സിവിൽ സ്റ്റേഷനിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ.എം ബഷീറും അടിമാലിയിൽ മേഖല സെക്രട്ടറി അനീഷ് രാജും ശാന്തമ്പാറയിൽ ജില്ലാ കമ്മിറ്റി അംഗം ടി.എസ്. അനീഷ് കുമാറും പീരുമേട് മിനി സിവിൽ സ്റ്റേഷനിൽ ഡി. അശോകനും ഉദ്ഘാടനം ചെയ്തു.