ചെറുതോണി: ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഇടതുമുന്നണി സർക്കാർ ദയനീയമായി പരാജയയപ്പെട്ടെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. എട്ട് വർഷമായി ഭരണത്തിലിരിക്കുന്ന ഇടതുമുന്നണി സർക്കാരിന്റെ കാർഷിക ഭൂ പ്രശ്നങ്ങളിലെ വാഗ്ദാന ലംഘനങ്ങളിലും വികസന രംഗത്തെ അവഗണനകളിലും പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ നടത്തിയ പ്രതിഷേധ മാർച്ചിന് ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വനംവകുപ്പും റവന്യൂ വകുപ്പും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചത്. ജനങ്ങൾക്ക് അനുകൂലമായ വിധി നേടിയെടുക്കുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഭൂപതിവ് നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കിയിട്ട് ചട്ടങ്ങൾ രൂപീകരിക്കാത്തത് ജനവഞ്ചനയാണ്. 12,000 കോടി രൂപയുടെ ഇടുക്കി പാക്കേജിന് പണം അനുവദിക്കണം. ഇടുക്കി മെഡിക്കൽ കോളേജിനോടുള്ള അവഗണന അവസാനിപ്പിക്കണം. വന്യജീവി ശല്യം പരിഹരിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പ്രകൃതി ദുരന്തങ്ങളിലും കടബാദ്ധ്യതകളിലും വന്യജീവി അക്രമണങ്ങളിലും മരണമടഞ്ഞ കർഷക രക്തസാക്ഷികളെ അനുസ്മരിച്ചാണ് പൊതുസമ്മേളനം ആരംഭിച്ചത്. എക്സിക്യുട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ, സെക്രട്ടറി ജനറൽ അഡ്വ. ജോയി എബ്രഹാം, ഡെപ്യൂട്ടി ചെയർമാന്മാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ് എം.പി, അഡ്വ. തോമസ് ഉണ്ണിയാടൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കൺവീനർ സുരേഷ് ബാബു, വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ, ഐ.ടി.സെൽ സംസ്ഥാന പ്രസിഡന്റ് അപു ജോൺ ജോസഫ്, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.വി. കണ്ണൻ, പാർട്ടി സംസ്ഥാന ഉന്നതാധികാര സമിതി അംഗങ്ങളായ അഡ്വ. തോമസ് പെരുമന, അഡ്വ. ജോസഫ് ജോൺ, അഡ്വ. ജോസി ജേക്കബ് ആന്റണി ആലഞ്ചേരി, നോബിൾ ജോസഫ് സംസ്ഥാന സെക്രട്ടറി എം.മോനിച്ചൻ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ജോയി കൊച്ചുരോട്ട്, ബാബു കീച്ചേരിൽ, ജോജി ഇടപ്പള്ളിക്കുന്നേൽ, ബിജു പോൾ, ജില്ലാ വൈസ് പ്രസിഡന്റ് എം.ജെ കുര്യൻ, കെ.എസ്.സി സംസ്ഥാന പ്രസിഡന്റ് ജോൺസ് ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.എ. ഉലഹന്നൻ സ്വാഗതവും നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടോമി തൈലംമനാൽ നന്ദിയും പറഞ്ഞു. ബസ് സ്റ്റാൻഡ് മൈതാനിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തു. സാബു വേങ്ങവേലിൽ, ലത്തീഫ് ഇല്ലിക്കൽ, കെ.കെ. വിജയൻ, അഡ്വ. ഷൈൻ വടക്കേക്കര, മാത്യൂസ് തെങ്ങുംകുടി, പോഷക സംഘടനാ ജില്ലാ പ്രസിഡന്റുമാരായ അഡ്വ. എബി തോമസ്, ബിനു ജോൺ, ഷൈനി സജി, വർഗീസ് സക്കറിയ, മറ്റ് നേതാക്കളായ ജോസ് പൊട്ടംപ്ലാക്കൽ, സണ്ണി കളപ്പുര, ബ്ലെയ്സ് ജി. വാഴയിൽ, ഫിലിപ്പ് ചേരിയിൽ, ഡേവിഡ് അറയ്ക്കൽ, ഫിലിപ്പ് ജി. മലയാറ്റ്, സാജു പട്ടരുമഠം, ഒ.ടി. ജോൺ, ഷൈനി റെജി, കെ.എ. പരീത്, തമ്പി മാനുങ്കൽ, കുര്യാക്കോസ് ചേലമറ്റം, അലക്സ് പൗവ്വത്ത്, സണ്ണി തെങ്ങുംപള്ളി, പ്രദീപ് ജോർജ്ജ്, ബേബിച്ചൻ കൊച്ചുകരൂർ, ജോയി കുടക്കച്ചിറ ഷിജോ ഞവരക്കാട്ട്, വിൻസന്റ് വള്ളാടി, ജോസ് കുറുക്കൻകുന്നേൽ, പി.വി. അഗസ്റ്റിൻ, ട്രീസ ജോസ്, സെലിൻ വിൽസൺ, ചെറിയാൻ പി. ജോസഫ് എന്നിവർ നേതൃത്വം നൽകി.