തൊടുപുഴ: പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പ് നിലപാടാണ് സി.എച്ച്.ആർ വിഷയത്തിൽ സുപ്രീംകോടതിയിൽ തിരിച്ചടി നേരിടാൻ കാരണമെന്നും ഇതിൽ നിന്ന് തലയൂരാൻ ജില്ലയിലെ ഇടതുനേതാക്കൾ കുറുക്കു വഴികൾ തേടേണ്ടതില്ലെന്നും ഡി.സി.സി പ്രസിഡന്റ്‌ സി.പി. മാത്യു പറഞ്ഞു. സി.എച്ച്.ആർ വിഷയത്തിൽ വനം, റവന്യൂ വകുപ്പുകൾ ഒരേ നിലപാട് സ്വീകരിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടേത്. സി.എച്ച്.ആർ റവന്യൂ ഭൂമിയാണെന്ന് ചീഫ് സെക്രട്ടറി കോടതിയിൽ റിപ്പോർട്ട് നൽകിയെന്ന് പറയുന്നവർ, കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ
സി.എച്ച്.ആർ റിസർവ് വനമാണെന്നാണ് വനംമന്ത്രി റിപ്പോർട്ട് ചെയ്ത കാര്യം മറക്കരുത്. ഇതിനെതിരെ പ്രതികരിക്കാനോ ഈ റിപ്പോർട്ട് തിരുത്തിക്കാനോ ജില്ലയിൽ നിന്നുള്ള മന്ത്രിയോ സി.എച്ച് ആറിന്റെ പരിധിയിലുള്ള എം.എൽ.എമാരോ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.