തൊടുപുഴ: ഇലക്ട്രീഷ്യന്മാരുടെയും പ്ലംബർമാരുടെയും സ്വതന്ത്രകൂട്ടായ്മയായ തൊടുപുഴ ഇലക്ട്രീഷ്യൻസ് ആന്റ് പ്ലംബേഴ്സ് കൂട്ടായ്മയുടെ വാർഷികാഘോഷം നടന്നു. പെൻഷൻ ഭവനിൽ നഗരസഭ കൗൺസിലർ മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ കൺവീനർ ടെലസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ഓവർസിയർ ടി.കെ. ജയൻ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ഇ.ബി നമ്പർ വൺ സെക്ഷൻ എ.ഇ ഡി. രശ്മി വയറിങ് മേഖലയിൽ പാലിക്കേണ്ട സുരക്ഷാക്രമീകരണത്തെക്കുറിച്ചും കെ.എസ്.ഇ.ബി നമ്പർ രണ്ട് സെക്ഷൻ എ.ഇ. സുരേഷ് കുമാർ വയറിങ് മേഖലയിലെ പുതിയ മാനദണ്ഡങ്ങളെ കുറിച്ചും സംസാരിച്ചു. കെ.എൻ. രവീന്ദ്രൻ (ഇ.ഡബ്ല്യു.എസ്.എ) ക്ഷേമനിധിയുടെ ആവശ്യകതയെ പറ്റിയും നടപടിക്രമങ്ങളെപ്പറ്റിയും സംസാരിച്ചു.