തൊടുപുഴ: റബ്ബറിന്റെ വിലയിടിവ് തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ
അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 250 രൂപ തറവില നിശ്ചയിച്ച് റബർ കർഷകരെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ സർക്കാൻ തയ്യാറാവണമെന്നും സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.എം. ബഷീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അബ്ബാസ് കരിമണ്ണൂർ, എൻ.കെ. കാസിം നടക്കൽ, യൂനിസ് കുന്നുംപുറത്ത്, ടി.എം. നൈന, ഇബ്രാഹിം ഇടവെട്ടി, ഒ.ഇ. ലത്തിഫ് , ഡോ. കെ.എം. അൻവർ, സൽമാൻ ഹനീഫ് , അജാസ് പുത്തൻപുര എന്നിവർ പ്രസംഗിച്ചു.