kalasapooja
എലമ്പിലാക്കാട്ട് ദേവീ ക്ഷേത്രത്തിൽ ശബരിമല തന്ത്രിമുഖ്യൻ താഴമൺമഠം കണ്ഠരര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ നടന്ന കലശപൂജ

തൊടുപുഴ: വണ്ടമറ്റം കുറുമ്പാലമറ്റം എലമ്പിലാക്കാട്ട് ദേവീ ക്ഷേത്രത്തിൽ കലശവും ശബരിമല തന്ത്രിമുഖ്യൻ താഴമൺമഠം കണ്ഠരര് രാജീവർക്ക് സ്വീകരണവും നൽകി. ദേശത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി നൂറ് കണക്കിന് ഭക്തരാണ് ചടങ്ങുകൾക്ക് എത്തിച്ചേർന്നത്. ക്ഷേത്ര ആർച്ചിന് സമീപത്ത് നിന്ന് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിച്ചേർന്ന ശബരിമല തന്ത്രിമുഖ്യൻ താഴമൺമഠം കണ്ഠരര് രാജീവർക്ക് പ്രൗഢ ഗംഭീരമായ സ്വീകരണമാണ് നൽകിയത്. അദ്ദേഹത്തിന്റെ മുഖ്യകാർമികത്വത്തിൽ ദുർഗ്ഗാദേവിയ്ക്കും ഭദ്രകാളി ദേവിക്കും കലശവും നടന്നു. ക്ഷേത്രത്തിൽ എത്തിച്ചേർന്ന മുഴുവൻ ഭക്തർക്കും അന്നദാനം ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നതായി ക്ഷേത്രം പ്രസിഡന്റ് കെ.സി. സുകുമാർ, സെക്രട്ടറി പി.എ. അനിൽകുമാർ എന്നിവർ പറഞ്ഞു.