അടിമാലി: അടിമാലി ഉപജില്ലയിലെ സ്‌കൂൾ പാചക തൊഴിലാളികൾക്കുള്ള പാചക മത്സരം നടത്തി.പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ അടിമാലി സർക്കാർ ഹൈസ്‌ക്കൂളിൽ വച്ചായിരുന്നു മത്സരം നടന്നത്രാവിലെ നടന്ന മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അടിമാലി എ ഇ ഒ ആനിയമ്മ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.നൂൺ മീൽ ഓഫീസർ മിനി ഇ .എ സംസാരിച്ചു.വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ വിതരണം ചെയ്തു.രുചി അവതരണം, ചേരുവകളുടെ ഉപയോഗം, പോഷകാഹാരത്തെക്കുറിച്ചുള്ള അറിവ്, വ്യക്തി ശുചിത്വം, പാചകത്തിലെ നൈപുണ്യം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് വിജയികളെ നിശ്ചയിച്ചത്.