അടിമാലി:ദേവികുളം സബ് ആർ ടി ഓഫിസിൻ്റെ നേതൃത്വത്തിൽ, താലൂക്കിലെ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ, ഇൻസ്ട്രക്ടർമാർ എന്നിവർക്കായി ഫസ്റ്റ് എയ്ഡ്,ബേസിക് ലൈഫ് സപ്പോർട്ട്, റോഡ് , മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് റെഗുലേഷൻ എന്നീ വിഷയങ്ങൾക്കു വേണ്ടി ഏകദിന ശിൽപശാല നടന്നു. അടിമാലി മോർണിംഗ് സ്റ്റാർ ഹോസ്പിറ്റലിലെ ഡോ. ശ്രീഹരി കാര്യാട്ട്, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ അമൽ ജോസ്, സോനാ മോൾ മാത്യു, ഭവാനി എ, ചൈത്ര ജിജി, റെജി ആന്റണി,​ സാബി ജോസ് എന്നിവരുടെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ്,ബേസിക് ലൈഫ് സപ്പോർട്ട് എന്നിവയുടെ തീയറി, പ്രാക്ടിക്കൽ ക്ലാസ് നടത്തി. പരിശീലന ഉപകരണങ്ങളുടെ സഹായത്തോടെ സി.പി.ആറിൽ വിദഗ്ദ പരിശീലനം നൽകി. ജോ. ആർ.ടി.ഒ - ജെയിംസ് പി ജെ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഡ്രൈവിംഗ് സ്കൂൾ പ്രവർത്തന മാനദണ്ഡങ്ങൾ, നിയമാവലികൾ എന്നിവയെക്കുറിച്ച് എം.വി.ഐ കെ.കെ ചന്ദ്രലാൽ ക്ലാസെടുത്തു. ഡ്രൈവിംഗ് റെഗുലേഷനെക്കുറിച്ച് എം. വി.ഐ ദീപു എൻ.കെ ക്ലാസ് നയിച്ചു. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് നൽകി. എ.എം.വിഐമാരായ ഫവാസ് വി സലിം, അബിൻ ഐസക് എന്നിവർ പങ്കെടുത്തു.