babu
ബാബു ദാമോദരൻ

അടിമാലി: പനയിൽ നിന്ന് വീണ് ചെത്തുതൊഴിലാളി മരിച്ചു. ഇഞ്ചപതാൽ മുണ്ടപ്ലാക്കൽ ബാബു ദാമോദരനാണ് (56) മരിച്ചത്. വെള്ളിയാഴ്ച രാവിലെ പന ചെത്തുന്നതിനായി പോയ ബാബു വൈകിട്ടായിട്ടും വീട്ടിൽ തിരിച്ച് എത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പനയുടെ ചുവട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനെ തുടർന്ന് വൈകിട്ട് ഏഴ് മണിയോടെ ബാബുവിന്റെ മൃതശരീരം കണ്ടെത്തുകയായിരുന്നു. ഭാര്യ: ലാലി കട്ടപ്പന കുഴിത്തൊളു കുടുംബാംഗമാണ്. മക്കൾ: വിഷ്ണു, ശ്രുതി മോൾ (നഴ്‌സ്, ജർമ്മനി). സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.