കട്ടപ്പന: കുടിവെള്ളമില്ലാതെ കല്ലുകുന്ന് നിവാസികൾ വലയുന്നു.33 വീട്ടുകാർ ഉപയോഗിക്കുന്നകല്ലുകുന്ന് കുടിവെള്ള പദ്ധതിയുടെ ഹോസുകളാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി കണ്ടെത്തിയത്. മേഖലയിൽ കുടിവെള്ളത്തിനായുള്ള ഏക മാർഗമാണ് ഇതോടെ അവതാളത്തിലായിരിക്കുന്നത്. രാവിലെ വെള്ളം പൈപ്പിൽ എത്താതെ വന്നതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഹോസുകൾ മുറിച്ച് നശിപ്പിച്ചിരിക്കുന്നത് കണ്ടെത്തിയത്.എതോ മിഷ്യൻ ഉപയോഗിച്ച് ഹോസ് തുളച്ച നിലയിലാണ്. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മുമ്പും രണ്ട് തവണ കുടിവെള്ള പദ്ധതി നശിപ്പിക്കാൻ ശ്രെമം നടന്നിരുന്നു.കല്ലുകുന്ന് കുടിവെള്ള പദ്ധതിക്കെതിരേ തുരങ്കം വക്കുന്ന ശക്തികളെ കണ്ടെത്തണമെന്നാണ് ആവശ്യമുയരുന്നത്.2023 ഒക്ടോബർ മാസം സമാന രീതിയിൽ സംഭവമുണ്ടാവുകയും പ്രദേശവാസികൾ കട്ടപ്പന പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.