pic

പീരുമേട്:കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി ആരംഭിച്ച ഉല്ലാസ യാത്രാ സംഘത്തിന്റെ ഇരുനൂറാമത്തെ ട്രിപ്പിന്

പാഞ്ചാലിമേട്ടിൽ വൻ സ്വീകരണം. വെഞ്ഞാറം മൂട് കെ.എസ്.ആർ.ടി.സി. ഡിപ്പോ ഒരുക്കിയ ഉല്ലാസ യാത്ര ട്രിപ്പിനാണ് പെരുവന്താനം മുപ്പത്തി അഞ്ചാം മൈലിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനുവിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്.വെഞ്ഞാറംമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ആദ്യ ഉല്ലാസ യാത്ര ആരംഭിച്ചത് പാഞ്ചാലിമേട്ടിലേക്കായിരുന്നു. ഇത് വൻ വിജയമായിരുന്നു. ഇതേ

തുടർന്നാണ് ഉല്ലാസയാത്രയുടെ ഇരുന്നൂറാമത്തെ ട്രിപ്പും പാഞ്ചാലിമേട്ടിലേക്ക് നടത്തിയത്. നാല് ബസുകളിലായാണ് ഉല്ലാസയാത്ര സംഘം പാഞ്ചാലിമേട്ടിൽ എത്തിയത്.സ്വീകരണത്തിന് ശേഷം വാഗമൺ ഉൾപ്പെടെയുളള മറ്റ് വിനോദസഞ്ചാര മേഖലകളിലും

പരുന്തുംപാറയിലും സന്ദർശനം നടത്തി.സംസ്ഥാനത്തിന്റെ ടൂറിസം മേഖലയിൽ പുത്തൻ വിപ്ലവത്തിന് തുടക്കമിട്ട പദ്ധതിയാണ് കെ.എസ്ആർ.ടി.സിയുടെ ബജറ്റ് ടൂറിസം. നഷ്ടത്തിലോടുന്ന സ്ഥാപനത്തിന് പുതുജീവൻ നൽകാനും പ്രാദേശിക യാത്രാ പ്രേമികളെ ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളമുള്ള ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോക്കറ്റ്-ഫ്രണ്ട്‌ലി യാത്രകൾ നടത്തുന്നത്. അത് ലാഭകരമായി

തുടരുന്നു.വിവിധ കെ എസ് ആർ .ടി.സി. ഡിപ്പോയിൽനിന്ന് പരുന്തുംപാറയിലേക്ക് എല്ലാ ദിവസവും 4 ബസുകളും, വാഗമണ്ണിലേക്ക് എല്ലാ ദിവസവും കെ.എസ്.ആർ.ടി.സി.യുടെ ഉല്ലാസയാത്ര ട്രിപ്പുകളും എത്തുന്നു.ഇത് ഇടുക്കിയുടെ ഗ്രാമീണ ടൂറിസം മേഖലയ്ക്ക് പുത്തനുണർവ് നൽകിയിട്ടുണ്ട്.