
ഇടുക്കി: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ 2.0 യുടെ ഭാഗമായി ജില്ലാ പഞ്ചായത്തിനെ മാതൃകാ ഹരിത കാര്യാലയമായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും ചേർന്ന് പ്രവർത്തനങ്ങൾ നടത്തി.
പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിലെ എൻ.എസ്.എസ് വിഭാഗവും പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
പ്രവർത്തനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ ജില്ലാ പഞ്ചായത്ത് കമ്മിറ്റി അഭിനന്ദിച്ചു.വിദ്യാർത്ഥികൾക്കുള്ള അഭിനന്ദന പത്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു കൈമാറി.
.