തൊടുപുഴ: ട്രാവൻകൂർ കൊച്ചിൻ ഹെറിറ്റേജ് സൊസൈറ്റിയുടെ പത്താമത് വാർഷിക പരിപാടിയോടനുബന്ധിച്ച് ഇന്ത്യൻ ഹിസ്റ്ററി എക്സ്പോ ഇന്നുമുതൽ തൊടുപുഴ പ്രസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും ട്രാവൻകൂർ കൊച്ചിൻ ഹെറിറ്റേജ് സൊസൈറ്റി പ്രസിഡണ്ട് എം. പി നാസർ അധ്യക്ഷത വഹിക്കുന്ന മീറ്റിങ്ങിൽ ഹിസ്റ്ററി എക്സ്പോയുടെ ഉദ്ഘാടനം ന്യൂയോർക്ക് വിദ്യാജ്യോതി മലയാളം സ്കൂൾ മുൻ പ്രിൻസിപ്പൽ ജോസഫ് മുണ്ടൻചിറ ഉദ്ഘാടനം ചെയ്യും ഇടുക്കി വള്ളക്കടവിൽ പുരാവസ്തു മ്യൂസിയം നടത്തുന്ന കെ. കെ തോമസിന് ട്രാവൻകൂർ ഹിസ്റ്ററി അവാർഡ് നൽകി ആദരിക്കും എസ്. ഉണ്ണികൃഷ്ണൻമുഖ്യാതിഥിയായി പങ്കെടുക്കും
ചടങ്ങിൽ ട്രാവൻകൂർ സൊസൈറ്റി സെക്രട്ടറി നൗഷാദ് കൊച്ചു തമ്പി, സൊസൈറ്റി എക്സിക്യൂട്ടീവ് മെമ്പർമാരായ ജലീൽ കോതമംഗലം, പ്രോഗ്രാം കമ്മിറ്റി കോഡിനേറ്റർ ആഷിഫ നൗഷാദ്, എന്നിവർ സംസാരിക്കും എക്സ്പോയിൽ നന്നങ്ങാടി മൺകുടം മുതൽ ശിലായുഗ മനുഷ്യർ ഉപയോഗിച്ച കൽ ഉളി മുതൽ പുരാവസ്തുക്കളും തിരുവിതാംകൂർ രാജഭരണ കാലഘട്ടത്തിലെയും കൊച്ചി രാജഭരണ കാലഘട്ടത്തിലെയും ബ്രിട്ടീഷ് രാജഭരണ കാലഘട്ടത്തിലെയും പോർച്ചുഗീസ് രാജഭരണ കാലഘട്ടത്തിലെയും ഉൾപ്പെടെ നിരവധി പുരാ രേഖകളുടെയും അമൂല്യ വസ്തുക്കളുടെയും പ്രദർശനവും , പുരാതന നാണയങ്ങളുടെയും കറൻസികളുടെയും, റിസർവ്ബാങ്ക് പുറത്തിറക്കിയിട്ടുള്ള ആയിരം രൂപ വരെയുള്ള സ്പെഷ്യൽ സ്മാരക നാണയങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട് കൂടാതെ പൈതൃക വസ്തുക്കളുടെയും നാണയ കറൻസി സ്റ്റാമ്പുകളുടെയും വിൽപ്പന കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട് ഇവിടെ നിന്നും പൊതുജനങ്ങൾക്ക് സാധനങ്ങൾ വാങ്ങാൻ ലഭിക്കും പ്രദർശനത്തിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്