കുമളി: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിങ് കുമളി യൂണിറ്റിന്റെ നേതൃത്വത്തിൽ കുമളിയിൽ വനിതകൾക്കായി സൗജന്യ ആരോഗ്യ ബോധവൽക്കരണ സെമിനാർ നടത്തും. ഇന്ന് ഉച്ചക്ക് രണ്ടു മുതൽ കുമളി വ്യാപാരഭവൻ ഓഡിറ്റോറിയത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഡോ. സാറാ ആൻ ജോർജ് ക്ലാസുകൾ നയിക്കും. പി.സി. ഓഡി,തൈറോയ്ഡ്, ഡിപ്രെഷൻ, മേനോപോസ് എന്നിവിഷങ്ങളിലാണ് ക്ലാസ് നടക്കുന്നത്. വനിതാ വിംഗ് കുമളി യൂണിറ്റ് പ്രസിഡന്റ് കുസുമം ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന ഉദ്ഘാടന യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം സെമിനാർ ഉദ്ഘാടനം ചെയ്യുമെന്ന് വനിതാവിങ് യൂണിറ്റ് ജനറൽ സെക്രട്ടറി ബിന്ദു ഷിജു, ട്രഷറർ ഷൈലജ നൗഷാദ് എന്നിവർ അറിയിച്ചു.