
കട്ടപ്പന:26-മത് കേരളാ സംസ്ഥാന സബ് ജൂനിയർ തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ 38 കിലോ പെൺകുട്ടികളുടെ വിഭാഗത്തിൽ ഡിവിനാമോൾ തോമസ് സ്വർണമെഡൽ കരസ്ഥമാക്കി. കാഞ്ഞങ്ങാട് ദുർഗ്ഗാ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടത്തപ്പെട്ട തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിലാണ് കന്നിയങ്കത്തിൽത്തന്നെ ഡിവിനാ മോൾ സുവർണനേട്ടത്തിന് അർഹയായത്. കട്ടപ്പന ഓക്സീലിയം സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ഡിവിനിമോൾ ഓക്സീലിയം സ്‌കൂൾ തായ്ക്വോണ്ടോ അക്കാഡമിയിൽ പരിശീലനം നേടിവരുന്നു. ഹരിയാനയിൽ നടത്തുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ തായ്ക്വോണ്ടോ പരിശീലകനായ മാസ്റ്റർ രജീഷ് റ്റി. രാജുവിന്റെ ശിക്ഷണത്തിലാണ് മത്സരത്തിനായി തയ്യാറെടുക്കുന്നത്. കട്ടപ്പന വള്ളക്കടവ് സ്വദേശികളായ തോമസ് മാത്യു നിജി തോമസ് ദമ്പതികളുടെ മകളാണ്.