
തൊടുപുഴ: ലോക അനിമേഷൻ ദിനത്തോട് അനുബന്ധിച്ച് ഇമേജ് ക്രിയേറ്റീവ് എഡ്യുക്കേഷന്റെ ആഭിമുഖ്യത്തിൽ റോഡ് ഷോ സംഘടിപ്പിച്ചു...
ഹോളിവുഡിലും ഇതര വിനോദ പരിപാടികളിലും വിസ്മയം തീർത്ത നിരവധി അനിമേഷൻ കഥാപാത്രങ്ങൾ റോഡ് ഷോയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചു... 150 ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടി മണക്കാട് ജംങ്ഷനിൽ നിന്ന് ആരംഭിച്ച് മുൻസിപ്പൽ ബസ്റ്റാന്റ് പരിസരം, ഗാന്ധി സ്ക്ക്വയർ, മുൻസിപ്പൽ ഓഫീസ് എന്നിവിടങ്ങളിൽ പിന്നിട്ട് തിരികെ മണക്കാട് ജങ്ഷനിൽ സമാപിച്ചു..