തൊടുപുഴ : ആരോഗ്യ പ്രവർത്തകർക്ക് നേരെ അതിക്രമം നടത്തിയതിനെതിരെ എഫ്. എസ്. ഇ. ടി .ഒ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധിച്ചു.
ഞായർ വൈകിട്ട് തൊടുപുഴ ജില്ലാ ആശുപത്രിയിൽ മദ്യപിച്ചെത്തിയ യുവാക്കൾ ഡോക്ടർമാരെയും ജീവനക്കാരെയും അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു.ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ആക്രമികളിൽ നിന്നും ജീവനക്കാരെ രക്ഷപെടുത്തിയത്.അക്രമാസക്തരായ യുവാക്കൾ പോലിസ്‌കാരെയും കയ്യേറ്റം ചെയ്തു.കുറ്റവാളികളെ ആശുപത്രിസംരക്ഷണ നിയമപ്രകാരം ശിക്ഷിക്കണമെന്ന് എഫ് എസ് ഇ ടി ഒ ആവശ്യപ്പെട്ടു. തൊടുപുഴ ജില്ലാ ആശുപത്രിയിൽ നടന്ന പ്രതിഷേധ പ്രകടനം എഫ് .എസ്. ഇ .ടി .ഒ ജില്ലാ സെക്രട്ടറി സി .എസ് മഹേഷ് ഉദ്ഘാടനം ചെയ്തു.എൻ .ജി. ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ .കെ പ്രസുഭകുമാർ, കെ .ജി .എൻ .എ ജില്ലാ സെക്രട്ടറി സി. കെ സീമ, എൻ. ജി .ഒ യൂണിയൻ ജില്ലാ ജോ. സെക്രട്ടറി ജോബി ജേക്കബ്, ഏരിയ സെക്രട്ടറി പി .എം മുഹമ്മദ് ജലീൽ, യൂണിറ്റ് സെക്രട്ടറി അജിത് കരുണാകരൻ എന്നിവർ പ്രസംഗിച്ചു.