തൊടുപുഴ: എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയൻ വനിതാസംഘം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 31 ന് നടക്കും.രാവിലെ 10.30ന് ചെറായിക്കൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ. പി കൃഷ്ണകുമാരിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ, വൈസ് ചെയർമാൻ ആർ. ബാബുരാജ്, കൺവീനർ പി. ടി. ഷിബു എന്നിവർ മുഖ്യപ്രഭാഷണം നടത്തും. വാർഷിക റിപ്പോർട്ടും കണക്കും വനിതാസംഘം യൂണിയൻ സെക്രട്ടറി സ്മിത ഉല്ലാസ് അവതരിപ്പിക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ കെ. കെ. മനോജ്, എ. ബി. സന്തോഷ് എന്നിവർ ആശംസാപ്രസംഗം നടത്തും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഗിരിജ ശിവൻ സ്വാഗതവും ട്രഷറാർ ഗിരിജ സുജാതൻ നന്ദിയും പറയും.