തൊടുപുഴ : ഇലക്ട്രോണിക്സ് ടെക്നീഷ്യൻസ് അസോസിയേഷൻ ജില്ലാ സമ്മേളനവും സിൽവർ ജൂബിലി ആഘോഷവും നാളെ നടക്കും. രാവിലെ 11ന് പാപ്പൂട്ടി ഹാളിൽ നടക്കുന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സതീശൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജഗൻ ജോർജ് അദ്ധ്യക്ഷത വഹിക്കും.ടെക്നിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന മുതിർന്ന അംഗങ്ങളെയും കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്.ടു വിജയികളായ ടെക്നീഷ്യൻമാരുടെ മക്കളെയും, മറ്റ് മേഖലകളിൽ പ്രശസ്തി തെളിയിച്ച ടെക്നീഷ്യമാരേയും ആദരിക്കും. തുടർന്ന് വാർഷിക പൊതുയോഗം.ജില്ലാ സെക്രട്ടറി ജസ്റ്റിൻ മാത്യു റിപ്പോർട്ടും ജില്ലാ ട്രഷറർ ആന്റണി കെ.ജെ കണക്കും അവതരിപ്പിക്കും. പുതിയ ജില്ലാ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കും. തൊടുപുഴ,​ അടിമാലി, കട്ടപ്പന യൂണിറ്റുകളിൽ അഞ്ഞൂറോളം ടെക്നീഷ്യൻമാരാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. സംസ്ഥാന ട്രഷറൻ സാജൻ ചാണ്ടി, സംസ്ഥാന സെക്രട്ടറി ജോഷി ഒ.ജെ, റീജിയണൽ സെക്രട്ടറി ദാമോദരൻ തൃശൂർ തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുക്കും.