
വണ്ണപ്പുറം: മോർ ഗ്രീഗോറിയോസ് യാക്കോബായ പള്ളിയിൽ പെരുന്നാളിന് വികാരി ഫാ. സഖറിയ കളരിക്കാട് കൊടിയേറ്റി. നവം.1,2,3 തീയതികളിലായി നടക്കുന്ന പെരുന്നാളിനോടനുബന്ധിച്ച് ഒന്നാം തിയതി വൈകിട്ട് 5.30 ന് സന്ധ്യാ പ്രാർത്ഥനയെ തുടർന്ന് നടക്കുന്ന ആദ്ധ്യാത്മിക സംഘടനകളുടെ വാർഷികത്തിൽ ഇടവകയിൽ 80 വയസ് പൂർത്തീകരിച്ച മാതാപിതാക്കളേയും വിവാഹ ജീവിതത്തിൽ 50 വർഷം പൂർത്തീകരിച്ച ദമ്പതികളെയും ആദരിക്കും. 2ന് രാവിലെ 8 ന് വി. മൂന്നിൻമേൽ കുർബ്ബാന. 10.30 ന് വന്ദ്യ മീഖായേൽ റമ്പാന്റെ ഷഷ്ഠി പൂർത്തി ആഘോഷ സമ്മേളനം വൈദീക സെമിനാരി റസിഡന്റ് മെത്രാപ്പോലീത്ത .കുര്യാക്കോസ് മോർ തെയോഫീലോസ്
ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 ന് ഇടവക മെത്രാപ്പോലീത്ത . മാത്യൂസ് മോർ ഈവാനിയോസിന്റെ കാർമ്മികത്വത്തിൽ സന്ധ്യാനമസ്‌കാരവും തുടർന്ന് വെൺമറ്റം യൽദോ മോർ ബസ്സേലിയോസ് ചാപ്പലിലേക്ക് ആഘോഷപൂർവ്വമായ പ്രദക്ഷിണവും ആശീർവാദവും നേർച്ചസദ്യയും നടക്കും.
പ്രധാന പെരുന്നാൾ ദിനമായ മൂന്നാം തീയതി രാവിലെ 7.30 ന് അങ്കമാലി ഭദ്രാസനം ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോർ അത്താനാസിയോസിന്റെകാർമ്മികത്വത്തിൽ പ്രഭാത നമസ്‌കാരം, വി.കുർബ്ബാന, പ്രസംഗം,