
കുമാരമംഗലം: ദീർഘനാളുകളായി തരിശായി കിടന്നിരുന്ന കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ്
സ്കൂളിനോട് ചേർന്നുള്ള സ്ഥലം കൃഷിയോഗ്യമാക്കി മാറ്റി. നാളുകളായി കാടുപിടിച്ച് തരിശായി കിടക്കുന്ന വയലുകളെ കൃഷിയോഗ്യമാക്കി കൃഷിയിറക്കുന്നതിനും കർഷകർക്ക് വേണ്ട ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും ഉത്പന്നങ്ങൾ നേരിട്ട് വിപണനം നടത്തുന്നതിനും ലക്ഷ്യമാക്കി 'ജ്യോതിസ് അഗ്രോ ഗ്രൂപ്പ് 'എന്ന സംഘമാണ് കുമാരമംഗലം സ്‌കൂളിന് പരിസരത്തുള്ള പത്തേക്കറോളം പാടത്ത് വിത്ത് വിതച്ചത്.
വിതയുത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് നിർവ്വഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ വാർഡ് മെമ്പർ സുമേഷ് പാറച്ചാലിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് കാരകുന്നേൽ സ്വാഗതം ആശംസിച്ചു. സൊസൈറ്റി പ്രവർത്തനത്തെക്കുറിച്ച്
രക്ഷാധികാരി എം.ആർ ശിവശങ്കരൻ നായർ വിശദീകരിച്ചു.വാർഡ്‌മെമ്പർ സജിം ചെമ്പകശ്ശേരിൽ, കൃഷി ഓഫീസർ റഷീദ, കർഷകസംഘം ഏരിയാ പ്രസിഡന്റ് കെ.കെ ഷാജി, എം.എം മാത്യു, അദ്ധ്യാപകൻ ബിനോയ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് തോമസ് ചാക്കോ നന്ദി അറിയിച്ചു. കുമാരമംഗലം സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പരിപാടിയിൽ സജീവമായി പങ്കെടുത്തു. ഈ കർഷക കൂട്ടായ്മയിൽ പത്ത് കർഷകരാണ് ഉൾപ്പെട്ട്പ്രവർത്തിക്കുന്നത് . ഇത് കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി വികസിപ്പിക്കാനും തയ്യാറെടുപ്പ് നടത്തുകയാണ്. ഈ വർഷം പത്ത് ഏക്കർ പാടമാണ് കൃഷിചെയ്യുന്നത്.