pic

കട്ടപ്പന: ബൈക്ക് അപകടത്തിൽപ്പെട്ട യുവാക്കൾക്ക് സഹായഹസ്തവുമായി കെ.എസ്.ആർ.ടി.സി ജീവനക്കാർ. കമ്പം ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സിൽ കേരള - തമിഴ്നാട് അതിർത്തിക്ക് സമീപത്ത് വെച്ചാണ് ബൈക്ക് ഇടിച്ചത്. ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം.കമ്പത്തു നിന്നും ആലപ്പുഴയ്ക്ക് പോകുന്ന വഴി കമ്പംമെട്ടിന് താഴെയുള്ള വളവിലാണ് അപകടമുണ്ടായത് .അമിതവേഗത്തിൽ എത്തിയ യുവാക്കൾ ബസ്സിന്റെ സൈഡിൽ ഇടിക്കുകയായിരുന്നു. ബോഡി നായ്ക്കന്നൂർ സ്വദേശികളായ യുവരാജ്, ദിനേശ് എന്നിവർക്കാണ് പരിക്കു പറ്റിയത്. തുടർന്ന് അപകടത്തിൽ പരിക്കേറ്റവരെ ബസ് ജീവനക്കാരായ ഡൈവർ ഗോപകുമാറും കണ്ടക്ടർ ഷൈജുവും ചേർന്ന് കമ്പംമെട്ട് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.