
പീരുമേട്:എസ്റ്റേറ്റിൽ കൊളുന്ത് നുള്ളുന്ന സ്ത്രീ തൊഴിലാളികളും തോട്ടത്തിൽ പണി ചെയ്യുന്ന പുരുഷ തൊഴിലാളികളും തൊഴിൽ വേഷത്തിൽ വണ്ടിപ്പെരിയാർ ടൗണിലൂടെ പ്രകടനവും എസ്റ്റേറ്റ് ഓഫീസ് പടിക്കൽ സമരവും നടത്തി. പോപ്സ്എസ്റ്റേറ്റ് വക തേയിലത്തോട്ടം തൊഴിലാളികളാണ് ശമ്പളവും,കുടിശികയുമാവശ്യപ്പെട്ട് പോപ്സ് എസ്റ്റേറ്റിന്റെ നെല്ലിമല ഡിവിഷനിലെ തൊഴിലാളികളാണ് വേറിട്ട സമര നടത്തിയത്.മഞ്ചുമല ഓഫീസ് പടിക്കൽ എത്തി മാനേജരെ തടഞ്ഞുവച്ച് സമരം ചെയ്തു. മൂന്നുമാസമായി സ്ഥിരം തൊഴിലാളികൾക്കും, 16 ആഴ്ചയായി താത്ക്കാലിക തൊഴിലാളികൾക്കും ശമ്പളം മുടങ്ങിയിരിക്കുകയാണ്.അന്യ സംസ്ഥാന തൊഴിലാളികൾക്കും ശമ്പളം മുടങ്ങി.കൃത്യസമയത്ത് ശമ്പളം കൊടുക്കാത്ത മാനേജ്മെന്റിന്റെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ സമരം നടത്തിയത്.ഐക്യട്രേഡ് യൂണിയൻ നേതൃത്വത്തിൽ മഞ്ചുമല എസ്റ്റേറ്റ് ഓഫീസ് പടിക്കൽ നടത്തിയ സമരത്തിൽ.എ.ഐ.ടിയുസി യൂണിയൻ പ്രസിഡന്റ് എ.എം ചന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു. പിറ്റിറ്റി യൂണിയൻ സെക്രട്ടറി റെനിൽ മാത്യു അദ്ധ്യക്ഷത വഹിച്ചു.വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എം. ഉദയസൂര്യൻ, വി .ജി. ദിലീപ്,ആർ ഗണേശൻ,ആർ രാംരാജ് എന്നിവർ സംസാരിച്ചു.