animelhusbendry

തൊടുപുഴ : സാധാരണക്കാരായ ക്ഷീരകകർഷകരുടെ താൽപര്യങ്ങൾ കൂടി സംരക്ഷിച്ചുകൊണ്ട് വേണം സർക്കാർ പദ്ധതികൾ നടപ്പിലാക്കണമെന്ന് കേരള ആനിമൽ ഹസ്ബൻഡ് ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ ആവശ്യപ്പെട്ടു.മൃഗസംരക്ഷണ മേഖലയിൽ ജീവനക്കാരുടെ പരിഹരിക്കപ്പെടേണ്ടതായ വിഷയങ്ങൾ ഇനിയുമുണ്ട്. വകുപ്പ് താലൂക്ക് തലത്തിൽ പുനസംഘടിപ്പിക്കുക ,ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ ജീവനക്കാരുടെ ബൈട്രാൻസ്ഫർ സമയബന്ധിതമായി നടപ്പിലാക്കുക, അറ്റൻഡന്റ് തസ്തികയിലെ ജീവനക്കാർക്ക് പ്രമോഷൻ അനുവദിക്കുക, വികലാംഗ ജീവനക്കാരുടെ സ്‌പെഷ്യൽ കൺവേസ് അലവൻസ് വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഡോൺ സി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച യോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റം അംഗം ആർ. രമേശ് ഉദ്ഘാടനം ചെയ്തു .കെ എ .എച്ച് .ഡി എസ്.എ ജനറൽ സെക്രട്ടറി ജി. ജയൻ. സംഘടനാ റിപ്പോർട്ടും,ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി. ബി നിൽ , ജില്ലാ സെക്രട്ടറി ആർ.ബിജുമോൻ, ജില്ലാ പ്രസിഡന്റ് കെ എസ് രഗേഷ് , വി. എം ഷൗക്കത്തലി, എ.കെ സുഭാഷ്, സി.ജി അജീഷ,എം.എസ് ശ്രീകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബിനു പി.അഗസ്റ്റിൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.എ.ഷംസുദ്ദീൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി .ഡോൺസി സെബാസ്റ്റ്യൻ ( പ്രസിഡന്റ്), ബിനു പി അഗസ്റ്റിൻ (സെക്രട്ടറി), അജേഷ് മോൻ (ട്രഷറർ )എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.