ഇടുക്കി: ഇടുക്കി ജില്ല ഡീലേഴ്സ് സഹകരണ ബാങ്ക് സെക്രട്ടറി എൻ പി സിന്ധുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ബാങ്കിന്റെ കുമളി ശാഖയിൽ നടന്ന 1.28കോടി രൂപയുടെ തിരിമറിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. കുമളി ശാഖാ മാനജരായിരുന്ന വൈശാഖ് മോഹനെ ബാങ്കിലെ പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ തട്ടിപ്പ് നടത്താനുള്ള ഒത്താശ ചെയ്തു കൊടുത്തത് സെക്രട്ടറിയായിരുന്ന സിന്ധുവാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇതോടൊപ്പം വ്യാജപ്പേരിൽ ചിട്ടി ചേർന്ന് ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടത്തിയതായും കണ്ടെത്തിയതിനെ തുടർന്ന് നെടുങ്കണ്ടത്തുനിന്ന് അറസ്റ്റ് ചെയ്തത്.