ഇടുക്കി: വ്യാവസായിക പരിശീലന വകുപ്പ് ജില്ലയിലെ നോഡൽ ഐ .ടി .ഐ കളിൽ സംഘടിപ്പിക്കുന്ന ഇടുക്കി ജില്ലാ ജോബ് ഫെയർ ഇന്ന് കട്ടപ്പന ഐ .ടി .ഐ യിൽ നടക്കും. അൻപതിൽപരം കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ ഐ .ടി .ഐ പാസ്സായ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്. അഭിമുഖത്തിന് ഹാജരാകുന്നവർ അസൽ സർട്ടിഫിക്കേറ്റുകളുമായി രാവിലെ 9.30 ന് എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04868 272216.