തൊടുപുഴ : സംസ്ഥന ജീവനക്കാരുടെ ആനുകൂല്യങ്ങൾ കഴിഞ്ഞ 8 വർഷമായിതടഞ്ഞു വെച്ചിരിക്കുന്നതിൽ പ്രതിഷേധിച്ചു കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ നവംബർ 1 ന് ജീവനക്കാർ കരിദിനം ആചരിക്കും.ക്ഷാമബത്ത കുടിശ്ശിക, ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക, അർഹതപ്പെട്ട ശമ്പള പരിഷ്‌കരണ കുടിശ്ശിക ലഭിച്ച എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപകരിൽ നിന്ന് തിരിച്ചുപിടിക്കാനുള്ളഉത്തരവ് അർഹതയുള്ള കുടിശ്ശിക നൽകിയഡി. ഡി. ഒ മാരിൽ നിന്നും ലക്ഷങ്ങളുടെ പിഴപലിശ ഈടാക്കൽ തുടങ്ങി തൊഴിലാളി വിരുദ്ധ നടപടികളാണ് ഈ സർക്കാരിൽ നിന്നും ഉണ്ടായിട്ടുള്ളതെന്ന് ഓഫീസേഴ്സ് യൂണിയൻ ആരോപിച്ചു.ആന്നേദിവസം എല്ലാ ജീവനക്കാരും ഓഫീസുകളിൽ കറുത്ത ബാഡ്ജ് ധരിച്ച് ഹാജരാകുമെന്ന് ജില്ലാ സെക്രട്ടറി കെ .കെ അനിൽ, ട്രഷറർ രാജേഷ് ബേബി എന്നിവർ അറിയിച്ചു.