ചെറുതോണി: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കൺവെൻഷൻസംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ജെ ചെല്ലപ്പൻ ഉദ്ഘാടനം ചെയ്തു. വയോജന പെൻഷൻ 5000 രൂപയാക്കുക, കേന്ദ്രപെൻഷൻ വിഹിതം 200 രൂപയിൽ നിന്നും 2500 രൂപയാക്കുക, റെയിൽ യാത്രാ ഇളവ് പുന:സ്ഥാപിക്കുക, വയോജന പരാതികൾക്ക് യഥാസമയം പരിഹാരമുണ്ടാക്കുക, വയോജന കമ്മീഷൻ രൂപീകരണം വേഗത്തിലാക്കുക, വയോജന വകുപ്പ് രൂപീകരിക്കുക, ബസ് യാത്രാ ഇളവ് നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങൾ കൺവെൻഷൻ ഉന്നയിച്ചു.
ജില്ലാ പ്രസിഡന്റ് റ്റി.കെ ഷാജി അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യൻ, ഡോ. പി.സി രവീന്ദ്രനാഥ്, ജില്ലാ സെക്രട്ടറി കെ.ജി തങ്കച്ചൻ, വനിതാ കൺവീനർ പി.ആർ പുഷ്പവല്ലി, കെ.ആർ ജനാർദ്ദനൻ, വി.എൻ സുഭാഷ്, സി.എം തങ്കരാജ് തുടങ്ങിയവർ സംസാരിച്ചു.