കൊന്നത്തടി : ഗ്രാമപഞ്ചായത്തിലെ ഇഞ്ചത്തൊട്ടി മങ്കുവ ചിന്നാർ റോഡ് ഉന്നതഗുണനിലവാരത്തിൽ വീതികൂട്ടിനിർമ്മിക്കുന്നതിന്റെ ഉദ്ഘാടനം നാളെ രാവിലെ 9ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിക്കും. മങ്കുവ ടൗണിൽ നടക്കുന്ന പരിപാടിയിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം. പി മുഖ്യപ്രഭാഷണം നിർവഹിക്കും. അഞ്ചുകോടി രൂപയാണ് പ്രവൃത്തിക്കായി അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളത്.

കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷ്,ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി ,മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ ,രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും