ഇടുക്കി : ഐ.ടി.ഡി.പി ഓഫീസിലും, അനുബന്ധസ്ഥാപനങ്ങളിലും ഓഫീസ് മാനേജ്‌മെന്റ് ട്രെയിനിമാരെ തിരഞ്ഞെടു ക്കുന്നതിനായുള്ള എഴുത്തുപരീക്ഷ നവംബർ 10 ന് രാവിലെ 11 മുതൽ 12.15 വരെ തൊടുപുഴ ഡോ.എ.പി.ജെ അബ്ദുൾ കലാം ഹയർ സെക്കൻഡറി സ്‌കൂളിലും കട്ടപ്പന ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിലുമായി നടക്കുമെന്ന് പ്രൊജക്ട് ഓഫീസർ അറിയിച്ചു.