പീരുമേട്: ഏലപ്പാറ സർക്കാർ സ്‌കൂൾ ഗ്രൗണ്ടിന് സമീപം നിർമ്മിച്ചിരിക്കുന്നജപ്പാൻ കുടിവെള്ള പദ്ധതിയുടെ ടാങ്കിന്റെ പ്രധാന പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. വെള്ളം ഒഴുകി സ്‌കൂളിലെ ക്ലാസുകളുടെ പരിസരം വരെ എത്തി ചെളിയാകുന്ന സാഹചര്യമാണെന്നും നാട്ടുകാർ പറയുന്നു.ഏലപ്പാറ ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട കുടിവെള്ള വിതരണത്തിനായി ടാങ്ക് നിർമ്മിച്ചിരിക്കുന്നത് ഏലപ്പാറ സ്‌കൂൾ ഗ്രൗണ്ടിന് സമീപമാണ് ഇവിടെ ടാങ്കിൽ വെള്ളം ശേഖരിച്ചാണ് പ്രദേശത്ത് വിതരണം ചെയ്യുന്നത്ഈ ടാങ്കിന്റെ പ്രധാന പൈപ്പാണ് പൊട്ടി കുടിവെള്ളം മാസങ്ങളായി പൊതുനിരത്തിൽ പാഴായിക്കൊണ്ടിരിക്കുന്നത് ഓരോ ദിവസവും ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ഇങ്ങനെ പാഴാകുന്നത്.