
പീരുമേട്:കാട്ടാന തേനി ഡിണ്ടുക്കൽദേശീയ പാതയിലൂടെ ഇറങ്ങി നടന്നത് നാട്ടുകാരെ ഭീതിയിലാക്കി. പീരുമേട് ഗവ. ഗസ്റ്റ് ഹൗസിനും ഐ.എച്ച്.ആർ.ഡി. സ്‌കൂളിനും മുന്നിലൂടെയുള്ളറോഡിലൂടെഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഒരു കാട്ടാന നടന്നുപോകുന്നത് കണ്ട് നാട്ടുകാർ ആദ്യം നാട്ടാനയാണെന്നു കരുതി. പെട്ടെന്ന് കാട്ടാനയാണെന്നറിഞ്ഞ ഗസ്റ്റ് ഹൗസിലജോലിക്കാർ ഭയന്നു. വൈകുന്നേരം ആറു മണിയോടെദേശീയപാതയിൽ തട്ടാത്തിക്കാനത്ത് രണ്ട് കാട്ടാനകൾ എത്തി. ചൊവ്വാഴ്ച രാത്രിയിൽഅഞ്ച് കാട്ടാനകൾ പൈൻ കാട്ടിൽഫോറസ്റ്റ് ഡിപ്പാർട്‌മെന്റ് പണിതു കൊണ്ടിരിക്കുന്ന എക്കോഷോപ്പിന് സമീപത്ത് ഇറങ്ങി. ആനകളെ ഉൾ കാട്ടിലേക്ക് തുരത്താൻഫോറസ്റ്റ് ഉദ്യോഗസ്ഥർ ശ്രമിച്ചുവെങ്കിലും ആന കൂട്ടം ഉൾവനത്തിൽപോകാതെ ജനവാസമേഖലയിൽ കറങ്ങി നടക്കുകയായിരുന്നു.
കാട്ടാന കൂട്ടം കൃഷിനശിപ്പിച്ചു
വളക്കടവ് മൂലക്കയം ഭാഗത്ത് കാട്ടാനക്കൂട്ടങ്ങൾ ഇറങ്ങി കൃഷി നശിപ്പിച്ചു.മൂലക്കയം പുതുവലിൽ നാസർ, പുതുവലിൽ ആദി , വള്ളക്കടവ് വേലംപറമ്പിൽ ബിജു എന്നിവരുടെ പറമ്പിൽ ആനക്കൂട്ടം ഇറങ്ങിവ്യാപകമായി കൃഷികൾ നശിപ്പിക്കുകയായിരുന്നു. പെരിയാർ കടുവ സങ്കേതത്തിൽ നിന്ന് കാട്ടാനക്കൂങ്ങൾ ഇറങ്ങി പെരിയാർ നദി കടന്നാണ് മൂലക്കയം പുതുവലിൽ എത്തിയത്.ഇവിടെയെത്തി തെങ്ങ്, കമുക്, ഏലംതുടങ്ങിയ കൃഷികൾ നശിപ്പിച്ചു.തുടർന്ന് പെരിയാർ കടുവ സങ്കേതത്തിന്റെ അതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള ഫെൻസിംഗ് വേലി തകർത്ത് കാടിനുള്ളിലേയ്ക്ക് പോയി.കുറെ നാളുകൾക്ക് ശേഷമാണ് ഇവിടെ കാട്ടാനകൾ എത്തുന്നതും കൃഷികൾ നശിപ്പിക്കുന്നതും. രണ്ട് വർഷങ്ങൾക്ക് മുമ്പ് വനാതിർത്തിയിൽ വനം വകുപ്പ്, ഇക്കോ ഡവലലപ്പ്‌മെന്റ് കമ്മറ്റികളും ചേർന്ന് കുറച്ച് ദൂരം സൗരോർജ വേലി സ്ഥാപിച്ചു,
അതുമൂലംമാണ് കുറെ നാളുകളായി കാട്ടാന ശല്യം കുറഞ്ഞത്.