മൂന്നാർ: ദേവികുളം മേഖലയിൽ കന്നുകാലികൾ പേവിഷ ബാധയേറ്റ് ചാകുന്നു. മേഖലയിൽ പത്തു ദിവസത്തിനിടെ 7 പശുക്കളാണ്ചത്തത്. ദേവികുളം സ്വദേശികളായ മുനിയാണ്ടി, സുമേഷ് കുമാർ എന്നിവരുടെ 3 കന്നുകാലികളാണ് ഇന്നലെ ചത്തത്. ഒരാഴ്ച്ച മുൻപ് 4 പശുക്കളും ഒരു നായയും ചത്തിരുന്നു.മേഖലയിൽ കന്നുകാലികൾ പേവിഷ ബാധയേറ്റ് ചാകുന്നതിൽ ആശങ്ക പടരുന്നുണ്ട്.വളർത്തുമൃഗങ്ങൾ ചത്തത് പേവിഷബാധയേറ്റാണെന്ന് വെറ്ററിനറി ഡോക്ടർമാർ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.ഒരു മാസം മുൻപ് ദേവികുളം ടൗണിനു സമീപം അലഞ്ഞുതിരിഞ്ഞു നടന്ന തെരുവുനായ നാട്ടുകാരെയും കന്നുകാലികളെയും കടിച്ചു പരുക്കേൽപിച്ചിരുന്നു. പിന്നീട് ഈ നായയെ പൊലീസ് സ്റ്റേഷനു സമീപം ചത്ത നിലയിൽ കണ്ടെത്തി. വായിൽ നിന്ന് നുരയും പതയും ഒഴുകിയ നിലയിലായിരുന്നു നായ പ്രദേശത്ത് നടന്നിരുന്നത്. ഈ നായയുടെ കടിയേറ്റ കന്നു കാലികളും വളർത്തുനായയുമാണ് പിന്നീട് ചത്തതെന്നാണ് കരുതുന്നത്.കറവപ്പശുക്കളെയടക്കം തെരുവുനായ കടിച്ചു. കന്നുകാലികൾ ചാകുന്നതിൽ നാട്ടുകാർ പരിഭ്രാന്തിയിലാതോടെയാണ് പഞ്ചായത്ത് ഇന്നു മുതൽ പ്രതിരോധ കുത്തിവയ്പ് സംവിധാനമൊരുക്കിയത്‌